
ജീവിത ത്തിന്റെ ചുവരില്‍ എഴുതിച്ചേര്‍ക്കാന്‍
മറ്റൊരു ചിത്രം കൂടി നല്കി
കാലത്തിന്റെ മറ്റൊരു താളുകൂടി മറിയുന്നു
ഓര്‍ക്കാനും ഒഴിവാക്കാനും ഏറെ
കരുതിവെക്കാനും കാത്തിരിക്കാനും ഏറെ
നീ പോകുമ്പോള്‍ ഞാന്‍ അറിയുന്നു
എനിക്ക് നീ ഇന്നലെ ആയിരുന്നില്ല
എന്റെ ഇന്നിന്റെ പിറവിക്കു
കാരണക്കാരന്‍ ആയിരുന്നു എന്ന്..
വിട ചോദിച്ചു വിതുമ്പിയ നിന്റെ കണ്ണുനീര്
എന്റെ മനസ്സില്‍ ജരയായീ മാറുന്നു
നിന്റെ ഗദ്ഗദങ്ങള്‍ എന്റെ കണ്ണുകളെ നരപ്പിക്കുന്നു
നിനക്ക് വിടനല്കാന് ആഖോഷങ്ങള്‍ എന്തിന്..?
അരുതെന്ന വിലക്കിന് നിന്നെ തടയാനാകുമോ..?
നീ കാലത്തിന്റെ പുത്രന്....
നിനക്ക് മടങ്ങാതിരിക്കാന്‍ ആവില്ല എന്ന
സത്യം എന്നെ മരവിപ്പിക്കുന്നു..
ഞാന്‍ വിട ചോദിക്കുന്നു
നീ വെറും വാക്ക് പറയും മുന്‍പേ..
(രണ്ടായിരത്തി പത്ത് ഇനി തിരിച്ചു വരില്ല...വിട )